കുറവിലങ്ങാട് :മാടപ്പള്ളിയിൽ സിൽവർലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് മർദ്ദിച്ച സംഭവത്തിലും ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി.സി രാജേഷ്, യുവമോർച്ച ജില്ല പ്രസിഡന്റ് അശ്വന്ത് മാമലശേരി, സംസ്ഥാന കൗൺസിൽ അംഗം ടി എ ഹരികൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം സി എം പവിത്രൻ, ഭാരവാഹികളായ സിജോ സെബാസ്റ്റ്യൻ, കെ.പി സുരേഷ്, ജോയി വർഗീസ്, സനോജ് കുമാർ, കെ സതീശൻ, എ എസ് സുധീപ്, ജയകുമാർ, ബിജി വിനോദ്, ബിന്ദു ബിജു, വിദ്യ വിനോദ്, കവിത കണ്ണൻ എന്നിവർ നേതൃത്വം നൽകി.