പായിപ്പാട്: എസ്.എൻ.ഡി.പി യോഗം പായിപ്പാട് ശാഖ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് വാർഷികം ശാഖാ പ്രസിഡന്റ് മനോജ് പി.ജി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.വി സോമൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് ഓമന ചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി ജിഷ്ണു എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പ്രസിഡന്റ് എം.എസ് വിശാഖ്, വൈസ് പ്രസിഡന്റ് എസ്. സുനീഷ്, സെക്രട്ടറി അഖിൽ അനിൽ, ജോയിന്റ് സെക്രട്ടറി വിജിത്ത് വിജയൻ, യൂണിയൻ കമ്മിറ്റി അഭിജിത്ത് മോഹൻ, കമ്മിറ്റി അംഗങ്ങളായി ജിഷ്ണു ഷാജി, കെ.എസ് ശ്രീകുട്ടൻ, സച്ചു സന്തോഷ്, ദീപു ആർ. കൃഷ്ണൻ, പി. അഖിൽ, വിശാഖ് പി.വിനോദ് എന്നിവരെ തിരഞ്ഞെടുത്തു.