പനമറ്റം : ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം നാളെ നടക്കും. പി.ടി.എ.പ്രസിഡന്റ് എസ്.മനോജ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി എന്നിവർ നിർവഹിക്കും.