പാലാ: കടപ്പാട്ടൂർ ശ്രീമഹദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 3 ന് കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികളായ സി.പി.ചന്ദ്രൻ നായർ, എസ്.ഡി. സുരേന്ദ്രൻ നായർ, സാജൻ ജി ഇടച്ചേരിൽ എന്നിവർ അറിയിച്ചു. രാവിലെ 10.15 നും 10.45 നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി അരുൺ ദമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 11 മുതൽ ഓട്ടൻതുള്ളൽ ആദിത്യൻ സി. വിനോദ്. 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് വലവൂർ നടനകലക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താർച്ചന, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്റെ ഗാനമേള. ഏപ്രിൽ 4 ന് രാവിലെ 10 ന് ഉത്സവബലി, തുടർന്ന് നാരായണീയ പാരായണം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, രാത്രി 7 ന് തൃപ്പൂണിത്തുറ ജയറാമും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജൻസ്, 9 ന് കൊടിക്കീഴിൽ വിളക്ക്. 5 ന് രാവിലെ 10 മുതൽ കോട്ടയം ആശാ പ്രദീപിന്റെ പ്രഭാഷണം, 11 ന് കലാമണ്ഡലം രജേഷിന്റെ ഓട്ടൻതുള്ളൽ, 12.30 ന് ഉത്സവബലിദർശനവും പ്രസാദമൂട്ടും, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, രാത്രി 7 ന് ളാലം മഹദേവക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന പിന്നൽ തിരുവാതിര, 8 മുതൽ അപർണ്ണ ബാബു നയിക്കുന്ന വയലിൻ ഫ്യൂഷൻ, 9 ന് വിളക്കിനെഴുന്നള്ളത്ത്. 6 ന് ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് അഖിൽ യശ്വന്ത് ഹരിപ്പാട് അവതരിപ്പിക്കുന്ന സോപാന സംഗീതം, 8.30 മുതൽ പാലാ വാരിയേഴ്‌സ് വോയിസിന്റെ ഭക്തിഗാനസുധ, 9 ന് വിളക്കിനെഴുന്നള്ളത്ത്. 7 ന് രാവിലെ 9.30ന് ഉത്സവബലി, 10 ന് പൊതിയിൽ നാരായണചാക്യാരുടെ ചാക്യാർകൂത്ത്, 11 ന് പാലാ കെ.ആർ.മണിയുടെ ഓട്ടൻതുള്ളൽ, 12.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30 ന് ദേശവിളക്ക് എഴുന്നള്ളത്ത്, 6.30 മുതൽ പുലിയന്നൂർ എൻ.എസ്.എസ്. വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര കളി, 7.15 മുതൽ പി.ജി. ജയചന്ദ്രനും പനമറ്റം വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമഞ്ജരി, 9 മുതൽ പാലാ ലയതരംഗ് അവതരിപ്പിക്കുന്ന ഗാനസുധ. 8 ന് രാവിലെ 9.30 ന് ഉത്സവബലി, 10 ന് കൊങ്ങാണ്ടൂർ അജീഷ് കുമാറിന്റെ പ്രഭാഷണം, 11 മുതൽ പാലാ രഞ്ജിനി ചന്ദ്രൻ അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ, വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, വേല, സേവ, 7.30 ന് ഹരീഷ് പാലായും കെ.എസ്. മനുവും ചേർന്ന് അവതരിപ്പിക്കുന്ന ഭക്തിഗാനമഞ്ജരി, 9.30 ന് വലിയ വിളക്ക്.
9 നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് ഇടയാറ്റ് വിഷ്ണുപ്രസാദ് നയിക്കുന്ന സംഗീതസദസ്സ്, 9.30 ന് പള്ളിനായാട്ട് എഴുന്നള്ളത്ത്, നായട്ടുവിളി, തിരിച്ചെഴുന്നള്ളത്ത്, വെടിക്കെട്ട്, പള്ളിക്കുറുപ്പ്. 10 ന് രാവിലെ 10 മുതൽ തോട്ടയ്ക്കാട് അരവിന്ദിന്റെ സംഗീതസദസ്സ്, 12 ന് ഭരതനാട്യം, 12.15 ന് ആറാട്ടുസദ്യ, വൈകിട്ട് 6 ന് ആറാട്ടുബലി, കൊടിയിറക്ക്, ക്ഷേത്രക്കടവിലേക്ക് പുറപ്പാട്, രാത്രി 8 ന് ആറാട്ടുകടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്, കിഴക്കേ നടയിൽ ആറാട്ടെഴുന്നള്ളത്ത്, 11.30 ന് 25 കലശാഭിഷേകം, ശ്രീഭൂതബലി, 12 മുതൽ കൊട്ടാരക്കര ശ്രീഭദ്ര അവതരിപ്പിക്കുന്ന ത്രിലോകാധിപൻ ബാലെ