ഐങ്കൊമ്പ് : പാറേക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 30 മുതൽ ഏപ്രിൽ 4 വരെ നടക്കുമെന്ന് ഭാരവാഹികളായ ഡോ. എൻ.കെ. മഹാദേവൻ, സന്തോഷ് പി.വി, കെ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. 30 ന് രാവിലെ 8 മുതൽ സമ്പൂർണ്ണ നാരായണീയ പാരായണം, വൈകിട്ട് 5 ന് കൊടിക്കയർ, കൊടിക്കൂറ സമർപ്പണം, 5.30 ന് തന്ത്രി കുരുപ്പക്കാട്ടില്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി കുഴുപ്പള്ളി വേണു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ്. രാത്രി 7 ന് നടക്കുന്ന ഹിന്ദു ധർമ്മ പരിഷത്ത് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. ഡോ. എൻ.കെ. മഹാദേവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ ആതുരസേവാ സഹായ അവാർഡുകൾ വിതരണം ചെയ്യും. പി.എൻ. രഘുനാഥൻ നായർ, കെ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 31ന് രാവിലെ 5 ന് ഗണപതിഹോമം, 6.30 ന് ശീവേലി, 7.30 ന് പന്തീരടിപൂജ, നവകം, കലശാഭിഷേകം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 7 ന് ഐങ്കൊമ്പ് നവനീതം തിരുവാതിര സമിതി അവതരിപ്പിക്കുന്ന തിരുവാതിര കളി, 9 ന് കൊടിക്കീഴിൽ വിളക്ക്, 9.30 ന് കളമെഴുത്ത് പാട്ട്. ഏപ്രിൽ 1ന് രാവിലെ 7.30 ന് പന്തീരടി പൂജ, 8 ന് കലശാഭിഷേകം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 7 ന് തിടനാട് ഭൈരവി മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, 9 ന് വിളക്കിനെഴുന്നള്ളത്ത്, 9.30 ന് കളംപാട്ട്

2ാം തീയതി രാവിലെ 5 ന് മഹാഗണപതിഹോമം, 8 ന് കലശാഭിഷേകം, 8,30 ശ്രീബലി എഴുന്നള്ളത്ത്, 9 ന് ഉത്സവബലി, രാത്രി 7 ന് ഭജനാമൃതം, 9 ന് വിളക്കിനെഴുന്നള്ളത്ത്, 9.30 ന് കളംപാട്ട്, 3 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 4 ന് മണക്കാട്ടില്ലത്തേക്ക് എഴുന്നള്ളത്ത്, 4.30 ന് കൊല്ലപ്പിള്ളി എസ്.എൻ.ഡി.പി. ശാഖാ ഗുരുമന്ദിരത്തിൽ സ്വീകരണവും സമൂഹപറയും 6 ന് മണക്കാട്ടില്ലത്ത് ഇറക്കിപൂജ, 7 ന് ദേശതാലപ്പൊലി, കാഴ്ചശ്രീബലി, 8 ന് ദീപാരാധന, ചുറ്റുവിളക്ക്, 8.30 ന് പ്രസാദമൂട്ട്, 11 ന് പള്ളിവേട്ട എഴുന്നള്ളത്ത്, വലിയകാണിക്ക. ഏപ്രിൽ 4 ന് മീനഭരണി ആറാട്ടുത്സവം, രാവിലെ 7.30 ന് പൊങ്കാല, 9 ന് പൊങ്കാല സമർപ്പണം, ഇതൊടൊപ്പം ക്ഷേത്രത്തിൽ കലംകരിക്കൽ വഴിപാടും ഭരണിപൂജയും നടക്കും. 9.30 ശ്രീബലി എഴുന്നള്ളത്ത്, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4 ന് ആറാട്ടുബലി, ആറാട്ടെഴുന്നള്ളത്ത്, കടവിൽ പന്തീരടി പൂജ. രാത്രി 7.30 ന് ആറാട്ടിന് സ്വീകരണം, 8.30 ന് ആറാട്ടുകഞ്ഞി പ്രസാദവിതരണം, 10 ന് കൊടിയിറക്ക്, കലശപൂജ, ശ്രീഭൂതബലി, 10.30 ന് തെയ്യം.