പാലാ : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നാല് ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. കയ്യൂർ, വള്ളിച്ചിറ , ഇടമറ്റം, വിളക്കും മരുത് എന്നീ ക്ഷീരസംഘങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ക്ഷീര സംഘങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുക എന്ന ഉദ്ദേശത്തോടെയാണ് ഫണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 30 സംഘങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.