പാലാ : ജലദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ജൽജീവൻ മിഷൻ നിർവഹണ സഹായ സംഘടനകളുടെ കൂട്ടായ്മയായ ഐ.എസ്.എ പ്ലാറ്റ്‌ഫോമിന്റെ സഹകരത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'കേരള ജല സഭ' യിലെ നദീജല സംഗമത്തിനായി മീനച്ചിലാറ്റിൽ നിന്ന് ഇന്ന് രാവിലെ 9 ന് ജലം ശേഖരിക്കും.പാലാ ഹെഡ് പോസ്റ്റോഫീസിന് പിറകിലായുള്ള കത്തീഡ്രൽ പള്ളി കടവിൽ നിന്നാണ് ജലം ശേഖരിക്കുന്നത്. ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മാണി സി കാപ്പൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കുഴിപ്പാല, രൺജിത് ജി.മീനാഭവൻ, മഞ്ജു ബിജു, ലിസ്സി സണ്ണി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ഫാ.തോമസ് കിഴക്കേൽ, ഡാന്റീസ് കൂനാനിക്കൽ, പി.ജെ.വർക്കി, പി.കെ കുമാരൻ തുടങ്ങിയവർ പങ്കെടുക്കും.