പാലാ : 29ാമത് മീനച്ചിൽ ഹിന്ദു മഹാസംഗമത്തിന്റെ കാര്യപരിപാടികൾക്ക് രൂപം നൽകുന്ന ചിന്തൻ ബൈഠക് അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. കർഷക
മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എസ്.ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി. ആർ.എസ്.എസ്
പൊൻകുന്നം സംഘ ജില്ലാ സംഘചാലക് കെ.എൻ.ആർ.നമ്പൂതിരി, ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ,
മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ.ഗോപകുമാർ, സി.കെ.അശോക്, മനീഷ് ഹരിദാസ്, എന്നിവർ സംസാരിച്ചു. ഏപ്രിൽ 20 മുതൽ 24 വരെയാണ് ഹിന്ദു മഹാസംഗമം.