എരുമേലി : വെൺകുറിഞ്ഞി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പന്ത്രണ്ടാമത് പ്രതിഷ്ഠ മഹോത്സവം ഇന്ന് നടക്കുമെന്ന് ശാഖ പ്രസിഡന്റ് പി.വി. വിനോദ്, സെക്രട്ടറി പി.ജെ.ലിജികുമാർ എന്നിവർ അറിയിച്ചു. രാവിലെ എട്ടിന് ടി.എസ്.ബിജു ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ കലശപൂജ, 9.30 ന് കലശാഭിഷേകം, വൈകിട്ട് 5 30ന് സർവ്വേശ്വരി പൂജ.