എരുമേലി : വെൺകുറിഞ്ഞി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ 68-ാമത് സ്കൂൾ വാർഷികവും, എൻഡോവ്മെന്റ് വിതരണവും നാളെ നടക്കും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് പി.ഡി.ഷാജി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം സ്കൂൾസ് വിദ്യാഭ്യാസ ഡയറക്ടർ സി.പി.സുദർശനൻ മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ഗോപകുമാർ ഇ.ഡി. ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൾ ബി.രാജശ്രീ, പി.ആർ.രാജിമോൾ, എം.പി.അജിത് കുമാർ, ഗിരീഷ് കോനാട്ട്, ജ്യോതി എബ്രഹാം, പി.ജെ.ലിജികുമാർ, കെ.സുജാത, പി.ദീപ തുടങ്ങിയവർ സംസാരിക്കും.