
കോട്ടയം: വിദ്യാകിരണം പദ്ധതിയിൽപെടുത്തി ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ.പി. സ്‌കൂളിന് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ഉപഡയറക്ടർ എൻ. സുജയ്യ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും. വിദ്യാകിരണം കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദികരിക്കും. എക്‌സിക്യൂട്ടീവ് എൻജിനീയർ അനിതാ മാത്യു നിർമ്മാണ റിപ്പോർട്ട് അവതരിപ്പിക്കും. പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.30 കോടി വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.