kob-bro

കോട്ടയം : കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് അംഗം ബ്രദർ ഹെഡ്രിയൻ വഞ്ചിപ്പുരക്കൽ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് തെള്ളകം കപ്പൂച്ചിൻ വിദ്യാഭനിൽ. കൈപ്പുഴ വഞ്ചിപ്പുരക്കൽ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകനാണ്. സുൽത്താൻ ബത്തേരി, കാവാലം, കട്ടപ്പന, കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റ് ചവിട്ടുവരി, കോട്ടഗിരി, പഞ്ചാബ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഇന്റർനാഷണൽ കോളജ് റോം, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ : സിസ്റ്റർ. ബെർക്‌മെൻസ്, പരേതരായ അന്നമ്മ കുരുവിള തറയിൽ, മറിയാമ്മ തോമസ് കാവിൽ, സിസ്റ്റർ. ഫ്രാൻസിസ്, വി.ജെ. ജേക്കബ് വഞ്ചിപ്പുരക്കൽ.