
വൈക്കം: ജില്ലയിലെ ആദ്യത്തെ മാതൃകാ പ്രീപ്രൈമറി സ്‌കൂളായ കുടവെച്ചൂർ ഗവൺമെന്റ് ദേവീവിലാസം എച്ച്.എസ്.എസിന്റെ ഉദ്ഘാടനവും വിജയോത്സവവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി എസ്.എസ്.കെ മാണി ജോസഫ് പദ്ധതി വിശദീകരണം നടത്തി. കെ.കെ രഞ്ജിത്ത്, കെ.ആർ ഷൈലകുമാർ, ആൻസി തങ്കച്ചൻ, ഗ്ലാഡീസ് സാബു, പി.കെ ജയചന്ദ്രൻ, കെ.വി ജയ്‌മോൻ, വക്കച്ചൻ മണ്ണത്താലി, വി.ടി സണ്ണി കൊച്ചുകോട്ടയിൽ, കെ.ടി അനസ്, പ്രിയാ ഗോപൻ, പി.ടി സുജാത തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി സ്വാഗതവും എച്ച്.എം കെ.ജി ബിനീത നന്ദിയും പറഞ്ഞു.