വാഴൂർ : എസ്.വി.ആർ.എൻ.എസ്.എസ്‌കോളേജിൽ ഫിലിംക്ലബ് ഉദ്ഘാടനവും, ഫിലിംഫെസ്റ്റും നടത്തി. പ്രിൻസിപ്പൽ ഡോ.എം.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഡോ.സി.ആർ.സുനിത അദ്ധ്യക്ഷത വഹിച്ചു. വീണ ആർ.നായർ, ബിബിൻ ടി.ബിജു, അഭിരാമി ആർ.നായർ, അനഘ എസ്.നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി പാർവ്വതി തങ്കച്ചി, അദ്ധ്യാപികമാരായ എസ്.ഐശ്വര്യ, കെ.ബി.സജന, ഹിത മധുസൂദനൻ, ആരതി രാജ്, ശില്പ കണ്ണൻ, ജെ.പാർവതി, അമൃത ആർ.നായർ എന്നിവർ നേതൃത്വം നൽകി.