
കോട്ടയം: ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ പരിഹരിക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വീട്, ഭക്ഷണം, ശുദ്ധമായു, ശുദ്ധജലം എന്നിവ എല്ലാവർക്കും ലഭ്യമാവുകയും വിദ്യാഭ്യാസം അടക്കമുള്ള ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടുകയും വേണം. ജനതയെ ഒന്നായി കാണുന്ന കാലത്തിനായി നാം പ്രവർത്തിക്കണമന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. .തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.