കറുകച്ചാൽ : തരിശു പ്രദേശത്തെ പുല്ലിന് തീപടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് നാലോടെ കറുകച്ചാൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടൗണിനു സമീപം ബംഗ്ലാംകുന്ന് മലംകോട്ടഭാഗത്തെ തരിശുഭൂമിയിലെ പുല്ലിനാണ് തീപിടിച്ചത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പാടിയിൽ നിന്ന് എത്തിയ അഗ്‌നിശമനസേനയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, സന്തോഷ് കുമാർ എന്നിവരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.