തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 3119ാം നമ്പർ തലയോലപ്പറമ്പ് കിഴക്കുംഭാഗം ശാഖയിൽ സംയുക്ത കുടുംബസംഗമവും സംസ്ഥാന സർക്കാർ പുരസ്‌കാര ജേതാവിനെ ആദരിക്കലും പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങിയ കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണവും യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.റെജിമോൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു അവാർഡ് വിതരണം നിർവഹിച്ചു. പി.വി.സുരേന്ദ്രൻ, ഡോ.സുനിൽ.എസ്, വി. കെ.ശശിധരൻ, പി.കെ.സോമനാഥൻ, അമ്മിണിക്കുട്ടി ടീച്ചർ, ഷീല തങ്കച്ചൻ, ടി.എൻ.പ്രഭ, സുമി മോൾ, വി.എൻ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.