വൈക്കം : എസ്.എൻ.ഡി.പി യോഗം1344ാം നമ്പർ തലയാഴം വടക്കേക്കര ശാഖയിലെ ഗുരുപ്രസാദം കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുഖലാൽ തളിശ്ശേരിത്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്ധ്യ അജിത്, യൂണിറ്റ് ചെയർമാൻ സാബു കാട്ടുവള്ളിൽ, ഷൈലജാ രവീന്ദ്രൻ, ബിജു ഐക്കരപ്പടി, ബീജാമോൾ മറ്റവനത്തറ, ദിനേശൻ കാട്ടിത്തറ, യൂണിയൻ കമ്മറ്റി അംഗം രമേഷ് പി ദാസ്, വനിതാസംഘം പ്രസിഡന്റ് വിജി ഈരത്തറ, സെക്രട്ടറി കാഞ്ചന സർവ്വാർത്ഥൻ എന്നിവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റിലെ മുതിർന്ന അംഗങ്ങളായ ശാന്ത നടുവത്ത്, ലതിക കളരിയ്ക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.