വൈക്കം : കുടവെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ആരംഭിച്ചു. ഏപ്രിൽ 4 നാണ് ഭരണി. എപ്രിൽ 3 വരെ ദിവസവും കളം എഴുത്തും പാട്ടും, എതിരേൽപ്പും താലപ്പൊലിയും ഉണ്ടാവും. ആദ്യ രണ്ടു ദിവസം ശാസ്ത നടയിൽ ശാസ്തവിന്റെ കളവും പിന്നിട് ദേവിനടയിലും കളം എഴുതും .22 മുതൽ 28 വരെ ചതുർബാഹുക്കളോടും 29 മുതൽ എപ്രിൽ 2 വരെ എട്ടു കൈകളോട് കൂടിയതും 3 ന് 16 കൈകളുമുള്ള വേതളപ്പുറത്തിരിക്കുന്ന ദേവിയുടെ രൂപവുമാണ് എഴുതുന്നത് .കളമെഴുത്ത് പാട്ടിന് വെച്ചൂർ രാജേഷ് നേതൃത്വം നല്കും. 31 മുതൽ ഏപ്രിൽ 3 വരെ രാവിലെ 9 ന് ശ്രീബലി വൈകിട്ട് 5ന് കാഴ്ച ശ്രീബലി. 7.30 ന് താലപ്പൊലി വരവ് 8.30 ന് എതിരേൽപ്പ് , സോപാന സംഗീതം പഞ്ചവാദ്യം. 31ന് രാത്രി 9.30 ന് തിരുവനന്തപുരം വരമൊഴി കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം ഏപ്രിൽ 1ന് രാത്രി 9.30 ന് പത്തനം തിട്ട സാരംഗിയുടെ ഗാനമേള 2 ന് രാത്രി 9.30 ന് ഓച്ചിറ മഹിമയുടെ നാടകം 3 ന് കോഴിക്കോട് സൃഷ്ടിയുടെ നാടകം 12.30 ന് വലിയ ഗുരുതി 4 ന് രാവിലെ 8.30 ന് കാവടി അഭിഷേകം , കുംഭകുട അഭിഷേകം, ചാന്തഭിഷേകം രാത്രി 9.30 ന് കൊല്ലം അനശ്വരയുടെ നാടകം 12.30 ന് ഗരുഡൻ തൂക്കം 5 ന് രാവിലെ 9 ന് ആറാട്ട്. 5 ന് നടക്കുന്ന കാർത്തിക ആറാട്ടോടെ ഉത്സവം സമാപിക്കും.