കോട്ടയം : ശ്രീനാരായണ ജയന്തി മത്സരവള്ളം കളി സെപ്തം: 10 ന് നടത്താൻ ശ്രീനാരായണ പബ്ലിക് ബോട്ട് ക്ലബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. 2 വർഷക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ഇതിലേക്കായി 25 ലക്ഷത്തിന്റെ ബഡ്ജറ്റും പൊതുയോഗം അംഗീകരിച്ചു. എസ്.കെ.എം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ, എ.കെ.ജയപ്രകാശ്, എസ്.ഡി.പ്രസാദ്, കുഞ്ഞച്ചൻ വേലിതറ, പി.എസ്.സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റായി വി.എസ്.സുഗേഷിനെയും, ജനറൽ സെക്രട്ടറിയായി പി.എസ്.രഘുവിനെയും, ഖജാൻജിയായി എം.എൻ.മുരളീധരനെയും, വൈസ് പ്രസിഡന്റുമാരായി അഡ്വ.പി.കെ. മനോഹരൻ, സാൽവിൻ കൊടിയന്ത്ര, പുഷ്‌കരൻ കുന്നത്ത്ചിറ, സെക്രട്ടറിയായി വി.എൻ.കലാധരനെയും തിരഞ്ഞെടുത്തു.