വൈക്കം : സ്​റ്റാർ ഹോം കെയർ പ്രോഡക്ടിന്റെ ഷോറൂം തലയാഴത്ത് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.വി.ഉദയപ്പൻ ആദ്യ വില്പന നടത്തി. സ്‌നേഹ സേന ചാരി​റ്റബിൾ ട്രസ്​റ്റ് ചെയർമാൻ അജയ് ജോസ്, ട്രസ്​റ്റി ജെസി ലൈജു, ട്രസ്​റ്റ് പ്രവർത്തകരായ ബാബു, സന്ദീപ്, വിവേക്, ഗോപൻ കടയ്ക്കൽ, പ്രിൻസ് രാജ്, ബിനു പ്രകാശ്, വിജുമോൻ എന്നിവർ പങ്കെടുത്തു.