
കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻ.എസ്.എസ്. സിൽവർ ലൈനിന് അനുകൂലമോ പ്രതികൂലമോ ആയ നിലപാട് എൻ.എസ്.എസിന് ഇല്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന താലൂക്ക് യൂണിയൻ നേതാവാണ് മാടപ്പള്ളി സന്ദർശിച്ചത്. സന്ദർശനത്തിന് അനുമതി നൽകിയത് വ്യക്തിപരമായ കാരണമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.