വൈക്കം : ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ശാന്തിമാരായ മധുസൂദനൻ പോറ്റി, സുരേഷ് എന്നിവർ കാർമ്മികത്വം വഹിച്ചു. 22ന് 9ന് ശ്രീബലി, 4ന് കാഴ്ചശ്രീബലി, 7ന് ഓട്ടൻ തുള്ളൽ, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 23ന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം 4ന് കാഴ്ചശ്രീബലി, 7ന് തിരുവാതിരകളി, 7.30ന് സംഗീതകച്ചേരി, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 24ന് രാവിലെ 8.30ന് ശ്രീബലി, 12ന് ഉത്സവബലിദർശനം, 7ന് തിരുവാതിരകളി, 7.30ന് സോപാനസംഗീതം, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 25ന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം 4ന് കാഴ്ചശ്രീബലി, 7.30ന് ചാക്യാർകൂത്ത്, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 26ന് വൈകിട്ട് 7.30ന് കുറത്തിയാട്ടം, 8ന് വിളക്കിനെഴുന്നള്ളിപ്പ്. 27ന് വൈകുന്നേരം 4ന് കാഴ്ചശ്രീബലി, 7ന് താലപ്പൊലിവരവ്, 7.30ന് നാടകം, 8ന് വിളക്കിനെഴുന്നള്ളിപ്പ് . 28ന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം 4ന് കാഴ്ചശ്രീബലി, 7.30ന് ദേശതാലപ്പൊലിവരവ്, 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും, 8ന് വിളക്കിനെഴുന്നള്ളിപ്പ്. വിശേഷാൽ ദീപക്കാഴ്ച. 29ന് രാവിലെ 8.30ന് ശ്രീബലി, വൈകുന്നേരം 4ന് കാഴ്ചശ്രീബലി, 7.30ന് തിരുമുടിയാട്ടം നാടൻപാട്ടുകളും ദൃശ്യാവികാരവും, രാത്രി 11ന് പള്ളിവേട്ട, വലിയകാണിക്ക. 30ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, 5ന് ആറാട്ട് എഴുന്നള്ളിപ്പ്, 7.30ന് നൃത്തസന്ധ്യ, 8ന് എതിരേൽപ്പ്.