
കോട്ടയം. കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയായ പി.എം. കിസാൻ സമ്മാൻ നിധിയിലെ നിലവിലെ ഗുണഭോക്താക്കളും പുതുതായി ചേരുന്നവരും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം മൂന്നു ഘട്ടമായി ആറായിരം രൂപ കർഷകർക്ക് സൗജന്യമായി നൽകുന്ന പദ്ധതിയാണ് പി.എം.കിസാൻ സമ്മാൻ നിധി. ധനസഹായ വിതരണം ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറ്റുന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചവർക്കാണ് ഏപ്രിൽ മുതലുള്ള ധനസഹായം ലഭിക്കുക. മേയ് 31നകം ഇ. കെ.വൈ.സി വെരിഫിക്കേഷനും പൂർത്തിയാക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാകും.