വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജന കലോത്സവം നടന്നു. ചിരി എന്ന പേരിലാണ് കലോത്സവം സംഘടിപ്പിച്ചത്. ആർദ്ര ആർദ്രം നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡി. സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീത മേരി മാമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, സുബിൻ നെടുമ്പുറം, ജിജി നടുവത്താനി, ഡെൽമ ജോർജ്, നിഷാ രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജലജകുമാരി എന്നിവർ പങ്കെടുത്തു.