പാലാ: ജീവന്റെയും സംസ്‌കാരത്തിന്റേയും ഉറവിടങ്ങൾ നദികളാണന്നും കേരള നദീസംഗമം പുതിയൊരു സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

ലോക ജലദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൽജീവൻ മിഷൻ നിർവഹണ സഹായ ഏജൻസികളുടെ കൂട്ടായ്മയായ ഐ.എസ്.എ. പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള ജലസഭയിലെ നദീജല സംഗമത്തിന് മീനച്ചിൽ നദിയിലെ ജലം പാലായിൽ ശേഖരിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ജലദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാണി. സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്‌മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളിപ്ലാക്കൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ രാജു, ജോയി കുഴിപ്പാല, മഞ്ജു ബിജു, രൺജിത് മീനാഭവൻ, സൈനമ്മ ഷാജു, ജോളി ടോമി, പി.എസ്.ഡബ്ല്യു.എസ്. അസി.ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ തുടങ്ങിയവർ സംസാരിച്ചു. ഐ.എസ്.എ. പ്ലാറ്റ്‌ഫോം ജില്ലാ ചെയർമാനും പി.എസ്.ഡബ്ല്യു.എസ് പ്രോജക്ട് മാനേജരുമായ ഡാന്റീസ് കൂനാനിക്കലിന്റെ നേതൃത്വത്തിൽ മീനച്ചിലാറ്റിലെ ജലം സംവഹിച്ചു കൊണ്ടുള്ള ജല പ്രയാണം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പ്രോജക്ട് ഓഫീസർമാരായ എ.ബി. സെബാസ്റ്റ്യൻ, ഷീബാ ബെന്നി, കോ ഓർഡിനേറ്റർമാരായ അനു സാബു, ബിബിൻ തോമസ്, ഫ്രാൻസീസ് സജി, ജോബി മണിയങ്ങാട്ട്, ജിൻസി ജോസ്, ജെയ്‌സി മാത്യു, സാന്ദ്ര ആന്റണി, ആഷ്‌ലി ജോസ്, ജൂബൽ ജോസ്, പ്രിയങ്ക മൈക്കിൾ, പി.വി. ജോർജ്, മാനുവൽ ആലാനി, സാജു വടക്കൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:

കേരള ജല സഭയുടെ മുന്നോടിയായി പാലായിൽ മീനച്ചിൽ നദീതീരത്ത് സംഘടിപ്പിച്ച ജല സൗഹൃദ സദസിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു.