പാലാ: പെൺകുട്ടികൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പുവരുത്തുന്ന പാലാ അൽഫോൻസാ കോളജിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏജൻസിയായ റൂസായുടെ ധനസഹായത്തോടെ അൽഫോൻസാ കോളജിൽ നിർമ്മിച്ച ഇൻഡോർ വോളിബാൾ സ്റ്റേഡിയത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരന്നു മന്ത്രി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ സി റജീനാമ്മ ജോസഫ്, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട്, കോളജ് ബർസാർ റവ. ഡോ.ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.