kpms

തലയോലപ്പറമ്പ്. കെ.പി.എം.എസ് ജില്ലാ പുനരേകീകരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.ടി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മുൻട്രഷറർ കെ.വിദ്യാധരൻ, കെ.കെ.പുരുഷോത്തൻ സംസ്ഥാന സെക്രട്ടേറിയ​റ്റ് മെമ്പർ സി.കെ.വാസു, കെ.ശിവദാസൻ, വൈക്കം വിനോദ്, ഉഷാ റെജി, വൈക്കം ബാബു, മിനി തങ്കപ്പൻ, ഒ.വി.വിജയൻ, സി.സുശീലൻ, കെ.ആർ.സതിശൻ, സുശിലൻ, പി.കെ.ശശിധരൻ, സി.ജി. സുദർശനൻ, വൽസമ്മ കുറുപ്പന്തറ, കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. കെ.ആർ സുശീലൻ ജില്ലാ പ്രസിഡന്റും കെ. ശിവദാസൻ ജില്ലാ സെക്രട്ടറിയും കെ.കൃഷ്ണൻകുട്ടി ജില്ലാ ട്രഷററുമാണ്. 15 അംഗ കമ്മി​റ്റിയെയും തിരഞ്ഞെടുത്തു.