തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്ത് 4ാം വാർഡിൽ ഐ.എച്ച്.ഡി.പി കോളനിക്ക് സമീപം കുടുംബശ്രീ പ്രവർത്തകർ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ചീര, പച്ചമുളക്, വെണ്ട തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എസ് ബിജുമോൻ, പഞ്ചായത്തംഗം പോൾ തോമസ് , ചന്ദ്രിക, കൃഷ്ണമ്മ, കുമാരി തുടങ്ങിയവർ പങ്കെടുത്തു.