വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈക്കം ടൗൺ യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ നടത്തി. പ്രസിഡന്റ് എ.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. എം.ജിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ.എസ് സിന്ധുവിനെ അനുമോദിച്ചു. പി.വിജയലക്ഷ്മി, പി.രമേശൻ, ജോസഫ് മാരേഴത്ത്, ജി.മോഹൻകുമാർ, എ.ശിവൻകുട്ടി, ആർ സന്തോഷ്, ടി.ആർ. ചന്ദ്രശേഖരൻ നായർ, എ.ജി രാജലക്ഷ്മി, സി.എൻ.സോമകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ബി.മോഹനൻ ( പ്രസിഡന്റ്), പി. .വിജയകുമാർ (സെക്രട്ടറി ), ആർ.സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.