വൈക്കം : തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറിയ മുഹൂർത്തത്തിൽ ക്ഷേത്രനടയിൽ കെടാവിളക്കിൽ ദീപം തെളിയിച്ചു. ശ്രീകോവിലിൽ നിന്നും തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി പകർന്ന ദീപം അഡ്വ.ടി.എം രാമൻ കർത്ത കെടാവിളക്കിൽ തെളിയിച്ചു. ഇനിയുള്ള പത്ത് ഉത്സവ നാളുകളിൽ രാവും പകലും ക്ഷേത്ര നടയിൽ ദീപം അണയാതെ നിൽക്കും. സബ് ഗ്രൂപ്പ് ഓഫീസർ അനിൽ, ഉപദേശക സമിതി പ്രസിഡന്റ് വി.​ടി.ഗോപാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് മനോഹരൻ മാങ്കാവിൽ, സെക്രട്ടറി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.