kseb

കോട്ടയം . വാഴൂർ, പത്തനാട് പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കുന്നതിന് വാഴൂരിൽ 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മിക്കുന്നു. 25 ന് ഉച്ചകഴിഞ്ഞ് 3 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് വാഴൂർ കൊച്ചുകാഞ്ഞിരപ്പാറയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി ലിമിറ്റഡ് പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. 12.5 എം.വി.എ ശേഷിയുള്ള രണ്ടു ട്രാൻസ്‌ഫോമറുകൾ സ്ഥാപിച്ചാണ് കൊച്ചുകാഞ്ഞിരപ്പാറയിൽ 110 കെ.വി സബ്‌സ്‌റ്റേഷൻ നിർമ്മിക്കുക.