job

കോട്ടയം . കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി 25 ന് നാട്ടകം ഗവൺമെന്റ് കോളേജിൽ സംഘടിപ്പിക്കുന്ന മെഗാതൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം നൽകും. 25ന് രാവിലെ 9 മുതൽ നാട്ടകം ഗവൺമെന്റ് കോളജിലെ പ്രത്യേക കൗണ്ടറിൽ എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി, വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് രജിസ്‌ട്രേഷൻ നടത്താം. ഇതിനായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടെത്തുക.