മുണ്ടക്കയം: മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിലെ അറുപതാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്‌കൂൾ ലോക്കൽ മാനേജർ സിസ്റ്റർ സഫിയയുടെ അദ്ധ്യക്ഷതയിൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാ റ്റോംസ് ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 29 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സുനു എൻ രാജിന് യാത്രയയപ്പു നൽകി. യോഗത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് വി എം ബിന്ദു, വാർഡ് മെമ്പർ ജിനീഷ് മുഹമ്മദ്, കുഞ്ഞുമോൾ ജോസഫ്, താജുദീൻ റാഷ്ദി, ജോർജ് ജോസഫ്, എം.എം സുനിത, കുമാരി എയ്ഞ്ചൽ എൽസ ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.