കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കര പകൽ പൂരം ഇന്ന്. പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിൽ 120 കലാകാരന്മാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം പകൽപൂരത്തിന് മാറ്റുകൂട്ടും. തന്ത്രി കണ്ഠരര് മോഹനര് പകൽ പൂരത്തിന് തിരിതെളിക്കും. പകൽ പൂരത്തിന് മുന്നോടിയായി ഇന്നു രാവിലെ സമീപത്തെ പത്തു ക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങളെത്തും. വടക്കും നാഥന്റെ നടയിൽ കരിക്ക് അഭിക്ഷേകം നടത്തും. ക്ഷേത്രമൈതാനത്ത് കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി 22 ആനകൾ അണിനിരക്കും. പടിഞ്ഞാറ് തിരുനക്കര ശിവനും കിഴക്ക് ചിറയ്ക്കൽ കാളിദാസനും തിടമ്പേറും. ഗുരുവായൂർ സിദ്ധാർത്ഥൻ, ഭാരത് വിശ്വനാഥൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, പാമ്പാടി സുന്ദരൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വരടിയം ജയറാം, വേമ്പനാട് വാസുദേവൻ, ഉണ്ണി മങ്ങാട് ഗണപതി, ചിറയ്ക്കാട്ട് അയ്യപ്പൻ, തോട്ടയ്ക്കാട് കണ്ണൻ, ഉഷശ്രീ ശങ്കരൻകുട്ടി, , കുന്നുംമേൽ പരശുരാമൻ, കീഴൂട്ട് ശ്രീകണ്ഠൻ ,പുതുക്കോവിൽ പാർത്ഥ സാരഥി, കുളമാക്കിൽ പാർത്ഥ സാരഥി, നടക്കൽ ഉണ്ണികൃഷ്ണൻ, മൗട്ടത്ത് രാജേന്ദ്രൻ തുടങ്ങിയ ആനകളാണ് പൂരത്തിൽ അണിനിരക്കുന്നത് .

450 പൊലീസുകാർ

പൂരം നിയന്തിക്കാൻ 450 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആനകൾക്ക് നിൽക്കുന്ന ഇരു ഭാഗങ്ങളിൽ ബാരിക്കേട് സ്ഥാപിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാകും പടികളിലും സ്റ്റേജിലും പ്രവേശനം. നഗരത്തിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി പ്രഖ്യാപിച്ചു. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.