am

ചങ്ങനാശേരി. ജനവിരുദ്ധ കെറെയില്‍ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ച് നടത്താന്‍ അനുവദിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ അഡ്വ. ബിനോയ് പുല്ലത്തില്‍ പറഞ്ഞു. കെ റെയില്‍ വിരുദ്ധ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ ബഹുജന റാലി മാടപ്പള്ളി മാമ്മൂട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് തെങ്ങണയില്‍ സമാപിച്ചു. ചങ്ങനാശേരി നിയോജകമണ്ഡലം കണ്‍വീനര്‍ തോമസ് മാറാട്ടുകുളം അദ്ധ്യക്ഷത വഹിച്ചു. സൂസന്‍ ജോര്‍ജ്ജ്, ഡോ.കുര്യച്ചന്‍ മാമ്മൂട്ടില്‍, പ്രിന്‍സ് മാമ്മൂട്ടില്‍, ജിബിന്‍ ജി ബ്ലസ്സന്‍, ജോസ് കീച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.