കൂരാലി: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ എലിക്കുളം രണ്ടാംമൈൽ പട്ടികജാതി കോളനിയിൽ നടത്തിയ നവീകരണങ്ങളുടെ അവലോകനയോഗം നടത്തി. പദ്ധതി ചെയർമാൻ കൂടിയായ മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനായി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, അംഗങ്ങളായ കെ.എം.ചാക്കോ കരിമ്പീച്ചിയിൽ, മാത്യൂസ് പെരുമനങ്ങാട്ട്, നിർമ്മിതി എൻജിനീയർ പി.കെ.അനിൽകുമാർ, എസ്.സി.വികസനഓഫീസർ എസ്.അഞ്ജു, തങ്കപ്പൻ പറമ്പുങ്കൽ, ഷീബ സുരേഷ്, വി.എം.സിന്ധു എന്നിവർ പങ്കെടുത്തു.