rail

കോട്ടയം. വിമോചനസമരത്തിന് കോൺഗ്രസിന് കെൽപ്പില്ലെന്നും താടി താങ്ങാൻ കഴിയാത്തവരാണ് അങ്ങാടി താങ്ങാൻ നോക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ. കെ. റെയിൽ വിരുദ്ധ സമരങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കുന്നത് പദ്ധതി ബാധിക്കുന്നവരല്ല.
മറ്റ് പലരുമാണ്. രാഷ്ട്രീയ അജണ്ട വച്ചാണ് കോൺഗ്രസടക്കം പ്രതിഷേധിക്കുന്നത്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി കെ.റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച മന്ത്രി, ഗെയിൽ പദ്ധതി വന്നപ്പോൾ ഇതിലും രൂക്ഷമായ രീതിയിൽ സമരങ്ങളുണ്ടായിരുന്നുവെന്നും ഓർമ്മിപ്പിച്ചു. ചങ്ങാനാശേരിയിൽ പൊലീസ് അതിക്രമങ്ങളുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.