കോട്ടയം: സി.എസ്.ബി ബാങ്കിൽ പതിനൊന്നാം വ്യവസായ തല ഉഭയകക്ഷി കരാർ നടപ്പിലാക്കുക, ജീവനക്കാർക്കെതിരായുള്ള അന്യായ ശിക്ഷാ നടപടിക പിൻവലിക്കുക, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിന്റെ ജനകീയ ബാങ്കിംഗ് പാരമ്പര്യം നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.എസ്.ബി ബാങ്ക് ജീവനക്കാർ സി.എസ്.ബി ബാങ്ക് ഐക്യവേദിയുടെ നേതൃത്വത്തിൽ 28 മുതൽ 31 വരെ പണിമുടക്കും. ചതുർദിന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.എസ്.ബി സമരസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരും, ഓഫീസർമാരും സി.എസ്.ബി കോട്ടയം ശാഖയ്ക്ക് മുന്നിൽ സായാഹ്നധർണ നടത്തി. ധർണ ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.പി ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പി.എസ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഒ.സി ജില്ലാ കമ്മിറ്റി അംഗം ലിബിൻ പി.മാത്യു, കെ.പി ഷാ, പി.സി റെന്നി, യു. അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു. എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി ജോർജി ഫിലിപ്പ് സ്വാഗതവും, ജെയ്‌സൺ ആന്റണി നന്ദിയും പറഞ്ഞു.