കോട്ടയം: സാഹിത്യകാരി ഗ്രീഷ്മ മോഹൻ ലോക റെക്കോഡിലേയ്ക്ക്. സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന ജീവിതാനുവങ്ങളുടെ പച്ചയായ ആവിഷ്‌ക്കാരം തൂലികയിലൂടെ വരച്ചുകാട്ടുകയാണ് ഗ്രീഷ്മ. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും 250 വനിതകളുടെ രചനകൾ കോർത്തിണക്കിയ 100 പ്ലസ് സ്പ്ലൻഡഡ് വോയ്‌സ് സെലിബ്രേറ്റിംഗ് വുമൺ ഹുഡ് എന്ന ബുക്കിനാണ് അംഗീകാരം. വേൾഡ് ഓഫ് ഹിഡൻ തോട്ട്‌സ് പബ്ലിക്കേഷൻസാണ് ബുക്ക് പബ്ലിസിറ്റി ചെയ്തിരിക്കുന്നത്. വണ്ടർ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഇന്റർനാഷണൽ, വജ്ര വേൾഡ് റെക്കോർഡ്‌സ്, ഒ.എം.ജി ബുക്ക് ഓഫ് റെക്കോർഡ്‌സ് നാഷണൽ എന്നീ മൂന്ന് അംഗീകാരങ്ങളാണ് ഗ്രീഷ്മയ്ക്ക് ലഭിച്ചത്. ചിങ്ങവനം പുതുപ്പറമ്പിൽ പി.പി മോഹനൻ- ലീലാമ്മ ദമ്പതികളുടെ മകളാണ് ഗ്രീഷ്മ.