വൈക്കം: തെക്കേനട ശ്രീ കളിയമ്മനട ഭദ്റകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കംകുറിച്ചു നടന്ന കുലവാഴ പുറപ്പാട് ആകർഷകമായി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ നിന്നാണ് കുലവാഴപുറപ്പാട് കളിയമ്മനട ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പ്രസിഡന്റ് കെ.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, ജോയിന്റ് സെക്രട്ടറി വി.ആർ രാധാകൃഷ്ണൻ, കെ.ബാബു, ടി.ശിവൻ ആചാരി, കെ.പുരുഷൻ, കെ.ചന്ദ്രശേഖരൻ, അമ്മിണി ശശി, കെ.കെ.പത്മനാഭൻ, എം.ടി.അനിൽകുമാർ, വിജയൻ, വി.എം.സാബു എന്നിവർ നേതൃത്വം നൽകി.