ഉല്ലല : ഏനേഴം ഗുരുപ്രസാദം കുടുംബ യൂണിറ്റിന്റെ 17-ാമത് വാർഷികവും കുടുംബ സംഗമവും രജനീകാന്ത് മഠത്തിലിന്റെ വസതിയിൽ നടത്തി. എസ്.എൻ.ഡി.പി യോഗം 1344ാം നമ്പർ ശാഖാ പ്രസിഡന്റ് സുഖലാൽ തളിശ്ശേരിതറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സന്ധ്യ അജിത്ത് സ്വാഗതം പറഞ്ഞു. വനിതാസംഘം കേന്ദ്ര കമ്മിറ്റിയംഗം ഷൈലജ രവീന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് ബിജു ഐക്കരപടി, സെക്രട്ടറി ദിനേശൻ കാട്ടിശ്ശേരിതറ, ഉല്ലല ഓങ്കാരേശ്വരം ദേവസ്വം വൈസ് പ്രസിഡന്റ് രമേഷ് പി ദാസ് എന്നിവർ പ്രസംഗിച്ചു. കൺവീനറായി സലിത സന്തോഷിനെയും ജോയിന്റ് കൺവീനറായി ഷീമാ രജനികാന്തിനെയും കമ്മറ്റിയംഗങ്ങളായി പ്രദീപ് കാട്ടുവള്ളിൽ, സുകുമാരൻ മറ്റവനതറ, പ്രബീഷ് കാട്ടുവള്ളിചിറ, രതീഷ് മീത്തിൽ, ബീജാമോൾ മറ്റവനനറ, മോളി കാട്ടുവള്ളി, രത്‌നമ്മ കാട്ടുവള്ളിൽ, രാജി പറപ്പളിതറ, മഹിളാമണി ചിറയിൽ എന്നിവരെയും തിരഞ്ഞെടുത്തു.