തലയാഴം : പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂൾ വാർഷികവും യാത്രഅയപ്പും നടന്നു. മാനേജർ ടി.പി.സുഖലാലിന്റ അദ്ധ്യക്ഷതയിൽ നടന്ന യാത്രഅയപ്പ് സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്തും, സ്‌കൂൾ വാർഷിക ഉദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്റ്റ്യനും നിർവഹിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ടി.ലീന, അദ്ധ്യാപിക സി.വി.ബീന എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ പി.എസ്.പുഷ്പമണി എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു. എൽ.എസ്.എസ് ,യു.എസ്.എസ് പരീക്ഷ വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് പി.ദാസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജാത മധു, പഞ്ചായത്ത് മെമ്പർമാരായ ടി.മധു , കെ.എസ്.പ്രിജു, പി.ടി.എ പ്രസിഡന്റ് എ.എസ്. ദീപേഷ് , മുൻ ഹെഡ്മിസ്ട്രസ് കെ.എൻ.ജഗദമ്മ , സീനിയർ അസിസ്റ്റന്റ് പി. പ്രദീപ്, എ.ജി.ബിജു, ദിനേശൻ കാട്ടിശേരി, സുനിൽകുമാർ , വിദ്യാർഥി പ്രതിനിധി സരിഗസത്യൻ, സ്റ്റാഫ് സെക്രട്ടറി ടി.ടി. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.