വൈക്കം : ശ്രീനാരായണ സാഹിത്യപരിഷത്തിന്റെ 21ാം സംസ്ഥാന സമ്മേളനം വൈക്കം ആശ്രമം സ്‌കൂൾ ഹാളിൽ നടത്തി. കണ്ണൂർ യൂണിവേഴ്‌സി​റ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സമഗ്രസംഭാവനക്കുളള അവാർഡ് വി.ടി.ശശീന്ദ്രനും ബെസ്​റ്റ് വോളിബാൾ പ്ലെയർക്കുളള അവാർഡ് ബാലകൃഷ്ണൻ മാധവശേരിക്കും വനിതാരത്‌നം അവാർഡ് കെ.പി.തങ്കമ്മ മൃത്യുഞ്ജയനും നൽകി. പരിഷത്ത് പ്രസിഡന്റ് ഡോ.തോളൂർ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.സരളാഭായി, ജനറൽ സെക്രട്ടറി എടത്തറ ജയൻ, സെക്രട്ടറി എസ്.അരുൺ, ടി.എസ്.ശാന്താറാംറോയ് തോളൂർ, ആപ്പാഞ്ചിറ പൊന്നപ്പൻ, കവിതാ റെജി, ഇ.എം.സോമനാഥൻ, ഐ.ഷംസുദീൻ, ഡോ.എ.ഡി.ശ്രീകുമാർ, കെ.എം.സിദ്ധാർത്ഥൻ, പി.ജി.ശിവബാബു, തേറയിൽ ആനന്ദ പ്രസാദ്, അജിത്ത് ലാൽ, സോമൻ പാമ്പായിക്കോട്, അനിരുദ്ധൻ മുട്ടുപുറം, പ്ലാവില എസ്.ജയറാം, സുഗത് തുടങ്ങിയവർ സംസാരിച്ചു.