വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വെച്ചൂർ യൂണിറ്റ് വാർഷിക സമ്മേളനം വെച്ചൂർ പെൻഷൻ ഭവനിൽ നടത്തി. ജില്ലാ ജോ.സെക്രട്ടറി കെ.സി.കുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.തോമസ് സാംസ്‌കാരികവേദി പ്രതിനിധി പി.കെ.ശിവൻകുട്ടി മേനോൻ, തലയാഴം യൂണിറ്റ് പ്രസിഡന്റ് പി.കെ.മുരളീധരൻ നായർ, ബ്ലോക്ക് പ്രസിഡന്റ് സി.വി.ഡാങ്കേ, ബ്ലോക്ക് സെക്രട്ടറി പി.കെ.ചെല്ലപ്പൻ, യൂണിറ്റ് അംഗം യു.മോഹനൻ, സി.എസ്.എം.കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ഉണ്ണി പുത്തൻവേലിചിറ, ആര്യ.ആർ.നാഥ്, രേഷ്മ ജഗദീഷ്, ആതിര.എസ് നായർ എന്നിവരെ ആദരിച്ചു.