ചിറക്കടവ്: സംസ്ഥാനസർക്കാർ അനുവദിച്ച 7.12 ലക്ഷം രൂപ വിനിയോഗിച്ച് വെള്ളാളസമാജം സ്‌കൂളിൽ ആധുനിക അടുക്കളയും സ്റ്റോർ മുറിയും നിർമ്മിക്കും. ബയോഗ്യാസ് പ്ലാന്റുൾപ്പെടെയാണ് നിർമ്മാണം. തറക്കല്ലിടീൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ നിർവഹിച്ചു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള, സെക്രട്ടറി വി.എസ്.വിനോദ്കുമാർ, പ്രഥമാദ്ധ്യാപിക എം.ജി.സീന, സന്ധ്യാ ബൈജു, ബി.ശ്രീരാജ്, വി.എൻഹരികൃഷ്ണൻ, പി.എൻ.സിജു, ടി.പി.മോഹനൻപിള്ള എന്നിവർ പ്രസംഗിച്ചു.