duck

കോട്ടയം . പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സംസ്ഥാന സർക്കാർ 91.59 ലക്ഷം രൂപ അനുവദിച്ചു. താറാവുകൾക്കും രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്കും നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലും സഹായം ലഭിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി ധനസഹായ വിതരണം നിർവഹിക്കും. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും.