
കോട്ടയം . ലോക ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയാകും.
ദിനാചരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്നിന് എച്ച് ഐ വി ബോധവത്കരണ കലാപരിപാടിയും രണ്ടിന് ക്ഷയരോഗനിർമാർജ്ജനവും പൊതുജനപങ്കാളിത്തവും എന്ന വിഷയത്തിൽ ജില്ലാതലസെമിനാറും നടക്കും. ഷിനോബി കുര്യൻ, എൽ സന്തോഷ് എന്നിവർ വിഷയാവതരണം നടത്തും.