കോട്ടയം: സി.ആർ.പി.എഫ് പെൻഷനേഴ്‌സ് ഫോറം ജില്ലാ വാർഷിക സമ്മേളനവും കുടുംബസംഗമവും 27ന് രാവിലെ 10ന് ഏറ്റുമാനൂർ പാറോലിക്കൽ അസ്‌റ്റോറിയ അന്നപൂർണ്ണയിൽ നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ജി നാരായണൻനായർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഉഴവൂർ ബ്ലോക്ക്പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, കലാപരിപാടികൾ, ആദരിക്കൽ, സ്‌കോളർഷിപ്പ്, ചികിത്സാസഹായം എന്നിവ നൽകും. ഫോൺ: 9400594451.