പാലാ: മൂന്നാമത് രാമപുരം പത്മനാഭമാരാർ സ്മൃതിപുരസ്‌കാരം ക്ഷേത്ര വാദ്യ കലാകാരൻ കുറിച്ചിത്താനം വിജയൻ മാരാർക്ക് സമർപ്പിച്ചു.രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം ഉത്സവത്തോടനുബന്ധിച്ച് രാമപുരം പത്മനാഭ മാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് ബാബു നമ്പൂതിരി പുരസ്‌കാരം സമർപ്പിച്ചു. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി കാരനാട്ട് മന നാരായണൻ നമ്പൂതിരി, വാദ്യകലാകേന്ദ്രം കോർഡിനേറ്റർ സുമേഷ് നാരായണ മാരാർ എന്നിവർ പങ്കെടുത്തു.